Friday 18 June 2010

ടെര്‍മിനേറ്റര്‍ മരങ്ങള്‍

സമയം 9.30.
അച്ഛന്‍ പാഠപുസ്തകം എടുക്കാന്‍ പറഞ്ഞു. ഞാന്‍ എടുത്തുകൊണ്ടുവന്നത് സയന്‍സായിരുന്നു. അച്ഛന്‍ ചോദിച്ചു: ‘ടെര്‍മിനേറ്റര്‍ സീഡ് എന്നാല്‍ എന്താണ്?‘
ഞാന്‍ പറഞ്ഞു: ‘ആ വിത്ത് മുളച്ച് വലുതായാല്‍ അതില്‍ നിന്നുണ്ടാകുന്ന വിത്ത് മുളക്കില്ല.‘
അപ്പോഴാണ് അമ്മ വന്നത്. അമ്മയും അച്ഛനും അങ്ങനെ കുറച്ചു നേരം സംസാരിച്ചുകൊണ്ടിരുന്നു.
പെട്ടന്നു ഞാന്‍ ഇടയ്ക്കു കയറിപ്പറഞ്ഞു: ‘ഒരു കുഴപ്പം കൂടിയുണ്ട്.‘
അച്ഛന്‍ ചോദിച്ചു: ‘എന്താണത്?‘
ഞാന്‍ പറഞ്ഞു: ‘ഈ ടെര്‍മിനേറ്റര്‍ സീഡില്‍ നിന്ന് ഉണ്ടാകുന്ന വിത്ത് വലുതായി മരമായാല്‍ അതില്‍ നിന്ന് ഓക്സിജന്‍ കിട്ടില്ല.‘
അപ്പോള്‍ അമ്മ എന്നെ മരക്കഴുതയെന്നു വിളിച്ചു.
അപ്പോള്‍ എന്റെ ചിന്തയില്‍ വന്നത്- എത്ര പേര്‍ സൂര്യാഘാതം വന്നു മരിച്ചു? മരങ്ങള്‍ ഇല്ലാഞ്ഞിട്ടല്ലേ ഓസോണ്‍ പാളി തകര്‍ന്ന് അള്‍ട്രാവയലറ്റ് രശ്മികള്‍ ഭൂമിയിലേയ്ക്ക് പ്രവേശിക്കുന്നത്? അതു കൂടാതെ എത്ര അളവ് കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആണ് കൂടുന്നത്? എത്ര അളവ് ഓക്സിജനാണ് കുറയുന്നത്? മരങ്ങള്‍ക്കു മാത്രമേ കാര്‍ബണ്‍ ഡൈ ഓക്സൈഡ് കുറയ്ക്കാനും ഓക്സിജന്‍ കൂട്ടാനും കഴിയുള്ളൂ. എന്തു ക്രൂരതയാണ് നമ്മള്‍ ഭൂമിയോട് ചെയ്യുന്നത്?

2 comments:

  1. abhimanyu...are as young as in the picture?
    really nice writings...
    keep it up

    ReplyDelete
  2. കഴിയുന്നത്ര മരങ്ങള്‍ നട്ടുപിടിപ്പിക്കുക, മരങ്ങള്‍ വളര്‍ത്താന്‍ കൂട്ടുകാരെ പ്രേരിപ്പിക്കുക, മരങ്ങള്‍ മുറിക്കുന്നതില്‍ നിന്നും മറ്റുള്ളവരെ തടയുക..... എല്ലാം അഭിമന്യുവിനും എനിക്കും മറ്റുള്ളവര്‍ക്കും കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു!!

    ReplyDelete