Sunday 29 November 2009

എന്റെ നിരീക്ഷണം 2

ഞാന്‍ 5 എ യിലാണ്‍ പഠിക്കുന്നത്. ഞങ്ങളുടെ ക്ലാസ്സില്‍ സോഷ്യല്‍ സ്റ്റഡീസ് പഠിപ്പിക്കുന്നത് സുകുമാരന്‍ സാറാണ്. സാറ് കുട്ടികളെ വെറുതെ അടിയ്ക്കും. ചൂരല്‍ വടി കൊണ്ടാണ് അടി. അതുകൊണ്ട് ഞങ്ങള്‍ക്ക് ആ സാറു പഠിപ്പിക്കുന്ന സബ്ജക്റ്റ് ഇഷ്ടമല്ല. ബുധനാഴ്ച സാറ് ഇല്ലാത്തതാണ്. അന്നു ഞാന്‍ ഇപ്രകാരം ചിന്തിച്ചു. നാളെ സാറു വന്നിരുന്നെങ്കില്‍... എന്നാല്‍ വ്യാഴാഴ്ച സാറു വന്നില്ല. സാറു ലീവായിരുന്നു. ഇത് എല്ലാ ദിവസവും നടക്കുന്ന കാര്യമാണ്. വിചാരിക്കുന്നത് സംഭവിക്കില്ല.അതുകൊണ്ട് എന്റെ ജീവിതത്തില്‍ ഇങ്ങനെ പലതും നടന്നിട്ടുണ്ട്. എന്നുവച്ച് നാളെ ഞാന്‍ കോടീശ്വരന്‍ ആവില്ല എന്നു പറഞ്ഞാല്‍ സംഭവിക്കുമോ.
പിന്നെ ഇത് എഴുതിക്കഴിഞ്ഞ് ഞാന്‍ വേറെ നിരീക്ഷണം നടത്തി. ചിന്തിക്കുന്നതൊന്നും സംഭവിക്കില്ല.
കാരണം...
എനിക്കു വാക്കുകള്‍ കിട്ടുന്നില്ല. സമയാസമയത്തു നടക്കുന്ന കാര്യങ്ങള്‍ ആര്‍ക്കാണ് പറയാന്‍ പറ്റുക ?
അല്ല പിന്നെ-

Sunday 15 November 2009

എന്റെ നിരീക്ഷണം

ആരെങ്കിലും ഒരാളോട് എന്തെങ്കിലും ചോദിച്ചാല്‍ അയാള്‍ തരില്ല. എനിക്കുവേണ്ട എന്നു പറഞ്ഞാല്‍ അതു കിട്ടും. ഉദാഹരണത്തിന് എന്റെ അനിയനെ പോലെ. അനിയന്‍ വേറെ ഒരു ടൈപ്പാണ്. അകത്തു കയറാന്‍ പറഞ്ഞാല്‍ കയറില്ല. കയറണ്ട എന്നു പറഞ്ഞാല്‍ കയറും.
നല്ല മനുഷ്യരാണെങ്കില്‍ ഉടനടി അനുസരിക്കും.
എന്റെ നിരീക്ഷണം:
വിപരീതത്തില്‍ നിന്ന് ഉയര്‍ന്നുവന്നതാണ് ഈ ഭൂമി.

Sunday 8 November 2009

വാഗമണ്‍ യാത്ര (പരട്ടയാത്ര)

വാഗമണ്‍ യാത്ര ഒരു ചീഞ്ഞ യാത്രയായിരുന്നു. ബസ്സില്‍ ബഹളവും ശബ്ദവും കാരണം എനിയ്ക്ക് ഇഷ്ടപ്പെട്ടില്ല. അതും അരൂരില്‍ നിന്ന്‍ കുറേ ദൂരമുണ്ട് വാഗമണ്ണില്‍ എത്താന്‍. തിരിച്ചു വരുമ്പോള്‍ മൈക്കിന്റെ ശബ്ദം കാരണം ആ മൈക്ക് ഒടിച്ചു കളയാന്‍ തോന്നി.
എന്നാല്‍ അതു ചെയ്യാന്‍ പറ്റുമോ? ഇല്ല.
കാഴ്ച കണ്ടിരിക്കാന്‍ പറ്റുമോ? ഇല്ല.
ഉറങ്ങാന്‍ പറ്റുമോ ? ഇല്ല.
ഇടയ്ക്ക് വണ്ടി നില്‍ക്കുമ്പോള്‍ ഒരു സുഖമുണ്ട്.
മൈക്കിന്റെ ശബ്ദം കേള്‍ക്കുന്നതിനു പകരം വീട്ടില്‍ ഇരിക്കേണ്ടതായിരുന്നു.
വേണം എന്നു പറഞ്ഞാല്‍ തരില്ല.
വേണ്ട എന്നു പറഞ്ഞാല്‍ തരും.
ഇതാണ് എല്ലാവരുടേയും സ്വഭാവം.
പ്രത്യേകിച്ച് മുതിര്‍ന്നവര്‍ക്ക്.